Posts

ശിശുദിനം 2020

Image
ഞാൻ മുൻസിയ മുജീബ്. പ്ലസ് ടു കഴിഞ്ഞ ശേഷം, ജോലി അന്വേഷിച്ച് പലയിടങ്ങളിലും നടന്നു. അവസാനം, ഓൺലൈൻ ടീച്ചറാവാൻ തെയ്യാറായി. അങ്ങിനെയാണ്, ഞാൻ മൈക്രോസോഫ്റ്റിൻറെ അന്തർദേശീയ പരിശീലകനായ സെബാസ്റ്റ്യൻ സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ സഹായത്തോടെ, ജ്ഞാൻ ഒരു ഓൺലൈൻ ടീച്ചറായി. വിക്കിപീഡിയയുടെ അദ്ധ്യാപകരുടെ സഹായം കൂടി നേടിയപ്പോൾ, ഈ നൂറ്റാണ്ടിലെ ജോലികൾ ചെയ്യാനുള്ള അറിവും, കഴിവും ലഭിച്ചു. അങ്ങിനെയാണ്, എനിക്ക് ഫോർട്ട് കൊച്ചിയിലെ, കമ്പനിയിൽ ജോലി ലഭിച്ചത്! ഞാൻ ആദ്യമായി മൈ ട്യൂഷൻ ആപ്പ് ഓഫീസിൽ എത്തിയത് ഇന്നായിരുന്നു - ശിശുദിനം.   ശിശുദിനം തന്നെയാണ് മൈ ട്യൂഷൻ ആപ്പ് റീസെല്ലർ ആയി ബിസിനസ് തുടങ്ങിയ ഹെൻറി സാറിന്റെയും പിറന്നാൾ.   അന്ന്, ഈ സംരംഭം ഉത്ഘാടനം ചെയ്യാൻ,   വിക്കി അദ്ധ്യാപകൻ സെബാസ്റ്റ്യൻ പനക്കൽ എത്തിയിരുന്നു. വെളി സ്‌കൂളിലെ (Edward Memorial Govt. Higher Secondary School, Veli, Fort Cochin) അദ്ധ്യാപകർക്ക് ഓൺലൈൻ പരിശീലനം നൽകാൻ എത്തിയ സാറിനെ, സ്‌കൂളിൽ വെച്ചാണ് ആൽവിൻ ഹെൻറി കണ്ടുമുട്ടിയതും, ഉൽഘാടനത്തിന് ക്ഷണിച്ചതും.  വെളി സ്‌കൂളിൽ തന്നെ പഠിച്ച സെബാസ്റ്റ്യൻ പനക്കൽ, ഒരു പൂർവ വിദ്യാർത്ഥി എന്ന നിലയ്ക്ക്, സ്‌കൂ